778752newe
previous arrow
next arrow
Shadow

1961-ൽ കുലശേഖരപുരം പഞ്ചായത്തിൽ പ്രവർത്തനരഹിതമായിക്കിടന്നിരുന്ന മുന്ന് പരസ്പരസഹായ സംഘങ്ങളെ സംയോജിപ്പിച്ചുകൊണ്ടാണ് കുലശേഖരപുരം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ക്ലിപ്തം നമ്പർ 995 രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിക്കുന്നത്. പൊതുവെ ദേശം മുഴുവൻ തിവ്രമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കാലമായിരുന്നു അത്. ഇന്ത്യൻ സാമ്പത്തികശാസ്‌ത്രത്തിന് മുഖവുര കൊടുക്കുമ്പോൾ സാമ്പത്തിക ശാസ്‌ത്രജ്ഞന്മാർ ‘ഇന്ത്യൻ കർഷകൻ കടത്തിൽ ജനിക്കുകയും കടത്തിൽ മരിക്കുകയും അനന്തരാവകാശികൾക്ക്‌ കടം വീതിച്ചുകൊടുക്കുകയും ചെയ്യുന്നു’ എന്ന് രേഖപ്പെടുത്തുന്ന ഒരു സാമ്പത്തിക ദുഃസ്ഥിതിയിലായിരുന്നു നാട്. കൃഷിയും അല്പം പാരമ്പര്യ വ്യവസായങ്ങളും കൊണ്ട് കഷ്ടിച്ച് ജീവിച്ചുപോന്നിരുന്നവർ. വരൾച്ചയും വെള്ളപ്പൊക്കവും പോലെയുള്ള ദുരന്തങ്ങളിൽ ഭീമമായ നഷ്ടം സഹിച്ചുകഴിയുന്ന കർഷകർ. ശാസ്ത്രീയ കൃഷി സമ്പ്രദായങ്ങളോ സാമ്പത്തിക സഹായം നൽകുന്ന സ്ഥാപനങ്ങളോ ഇൻഷുറൻസ് പോലെ നഷ്ടങ്ങളെ അതിജീവനം ചെയ്യാനുള്ള മാർഗ്ഗങ്ങളോ ഒന്നുമില്ലാതെ കർഷകരും വ്യവസായികളും കൊള്ളപ്പലിശക്കാരുടെ കൈകളിൽ അകപ്പെട്ടിരുന്നകാലം. ഈ പരിതസ്ഥിതിയിലണ് മേൽ പ്രസ്താവിച്ച് പരസ്പര സഹായ സംഘങ്ങൾ രൂപപ്പെട്ടതെങ്കിലും അവയ്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അങ്ങന നിഷ്ക്രിയമയിക്കിടന്നിരുന്ന ആ മൂന്ന് ചെറിയ സ്വയംസഹായസംഘങ്ങളെ സംയോജിപ്പിച്ചുകൊണ്ട് കുലശേഖരപുരം സർവ്വീസ് സഹകരണസംഘം ക്ലിപ്തം നമ്പർ 995 രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചു

പ്രസിഡന്‍റിൻ്റെ സന്ദേശം

WhatsApp Image 2026-03-28 at 10.20.06 AM

സ്വയം പര്യാപ്‌തതയുടെയും സേവനത്തിൻ്റെയും കളഗീതം മുഴക്കുന്ന ഒരു സുവിശേഷമാണ് സഹകരണം. സംഖ്യകൾ കൊണ്ടും കണക്കുകൾ കൊണ്ടും അളന്നുതിട്ടപ്പെടുത്താവുന്ന  ഒന്നല്ല സഹകരണത്തിൻ്റെ  മേന്മയും പുരോഗതിയും

മുഹമ്മദ് മുസ്തഫ 
    മീനത്തേരിൽ  

പ്രെസിഡൻ്റ് 
9447654372 

നിക്ഷേപം

സേവിങ്സ് ബാങ്ക് അക്കൗണ്ട്

കറണ്ട്‍ അക്കൗണ്ട്‌

ഫിക്സഡ്‍ ഡിപ്പോസിറ്റ് അക്കൗണ്ട്

റെക്കറിംഗ് ഡിപ്പോസിറ്റ്

ഐശ്വര്യനിധി നിക്ഷേപം

അനശ്വര പെൻഷൻ

അംഗീകാരം

ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനുള്ള കേരള ബാങ്ക് എക്സലൻസ് അവാർഡ് ബഹു സഹകരണ വകുപ്പ് മന്ത്രി V N വാസവനിൽ നിന്ന് കുലശേഖരപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 995 പ്രസിഡന്റ് എ.മുഹമ്മദ് മുസ്തഫയും സെക്രട്ടറി നിഷയും ബോർഡ് അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങു

പ്രത്യേകതകൾ

RTGS/NEFT ട്രാൻസ്ഫർ

ബാങ്കിലെ ഇടപാടുകാര്‍ക്ക്‌ സ്വന്തം അക്കൗണ്ടില്‍ നിന്നും എവിടേക്കും തിരികെ ഇങ്ങോട്ടും പണം കൈമാറ്റം ചെയ്യുന്നതിന്‌ അവസരം ലഭ്യമാണ്

S.M.S ബാങ്കിങ്

ബാങ്കിലെ ഇടപാടുകാര്‍ക്ക്‌ അവരുടെ മൊബൈല്‍ നമ്പര്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യുന്ന മുറയ്ക്ക് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അപ്പോള്‍ തന്നെ ലഭ്യമാകുന്നതാണ്.

ISO 9000:2008

ഒരു ISO 9000:2008 അംഗീകരിക്കപ്പെട്ട ബാങ്ക്

കോര്‍ ബാങ്കിങ്

കോര്‍ബാങ്കിംഗ്‌ സംവിധാനം നിലവില്‍ വന്നതോടെ ബാങ്കിലെ ഇടപാടുകാര്‍ക്ക്‌ ഹെഡ്ഡാഫീസിലും ബ്രാഞ്ചിലും എതുവിധ ഇടപാടുകളും സൗകര്യാര്‍ത്ഥം നടത്താവുന്നതാണ്. തന്മൂലം ഞായറാഴ്ച ദിവസവും ബ്രഞ്ചിലൂടെ ഇടപാടുകള്‍ നടത്താവുന്നതാണ്.

അവാർഡ് കരസ്ഥമാക്കിയ ബാങ്ക്

പ്രവർത്തന മികവിനുള്ള 2015 ലെ ദേശിയ അവാർഡ് കരസ്ഥമാക്കിയ ബാങ്ക്

ഇൻഷുറൻസ് കവറേജ്‌

എല്ലാ നിക്ഷേപങ്ങൾക്കും ഇൻഷുറൻസ് കവറേജ്‌ നൽകുന്ന ബാങ്ക്

സോളാർ പവർ പ്ലാന്റിന്റെ ഉത്ഘാടനം സി ആർ മഹേഷ് എം എൽ എ നിർവഹിക്കുന്നു

ശാഖകൾ

ഹെഡ് ഓഫീസ്

കാട്ടിൽകടവ് പി. ഒ., കരുനാഗപ്പള്ളി
കൊല്ലം, കേരളം
_________________________________
ഫോണ്‍ : +91 476 262 0353

പ്രസിഡന്റ് : 94463 22092, 476 262 4353
സെക്രട്ടറി : 95446 20353
________________________________
kspuramscb995@gmail.com

വവ്വാക്കാവ് ശാഖ

വവ്വാക്കാവ് പി. ഒ., കരുനാഗപ്പള്ളി
കൊല്ലം, കേരളം
_________________________________
ഫോണ്‍ : +91 476 264 1353
മാനേജര്‍ : 94478 60272
_________________________________
kspuramscb995@gmail.com

കുറുങ്ങപ്പള്ളി ശാഖ

വവ്വാക്കാവ് പി. ഒ., കരുനാഗപ്പള്ളി
കൊല്ലം, കേരളം
_______________________
ഫോണ്‍ : +91 476 286 6333
മാനേജര്‍: 98460 29528
________________________
kspuramscb995@gmail.com

സായാഹ്ന ശാഖ

കാട്ടിൽകടവ് പി. ഒ. ,കരുനാഗപ്പള്ളി
കൊല്ലം, കേരളം
________________________
ഫോണ്‍ : +91 476 262 9853
________________________
kspuramscb995@gmail.com

ഡൗൺലോഡുകൾ

എല്ലാ വിധ ഫോമുകളും ഡൗൺലോഡ് ചെയ്യാൻ ഇവിടെ അമർത്തുക
Caii: +919895844697